Thursday, May 15, 2008

വാവലുകളുടെ നാട്‌

മരമാണത്രെ?! ഗാത്രം മാത്രം,
നിരയായ്‌ കനിപോല്‍ ചില്ലകളില്‍.
കറുത്തകനികള്‍ കടിച്ചുതൂങ്ങും,
ചിറകും വീശി പാറും ചീറും.

പരിമളമില്ല പരഗവുമില്ല,

തളിരില പൊട്ടാന്‍ മുകുളവുമില്ല,
പട്ടകള്‍പോയി നഗ്നതയായി,
ചില്ലകള്‍ ചുള്ളിക്കമ്പുകളായി.

തണലും തേടിജീവികളേതും
അണയുകയില്ല കൂടുകള്‍ കൂട്ടാന്‍ ,
ചില്ലകള്‍ തോറും ചഞ്ചാടാനൊരു
ചെല്ലക്കിളിയും പ്രണിയുമില്ല.
കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന്‍ സൂതരിവര്‍ വാവലുകള്‍
പരതിനടപ്പൂജനസേവകരായ്‌
മരമീകേരളനാടിനു തുല്ല്യം!?

ഹൃദയം പൂട്ടി തിറകള്‍തുള്ളും,
ഉദരം മൂലം പ്രണവം പാടും,
കരുണം നാവില്‍ കടലായിളകും,
കോരന്‍ പാളകള്‍ തേടിനടപ്പൂ.
കഥകള്‍ പറയും, കണ്‍കള്‍ മൂടും,
വ്യഥകള്‍ തീര്‍ക്കുംസാംസ്കാരികരും,
കവിതകള്‍ ചൊല്ലും കണ്ണീ-
രാവിപ്പുകയായ്‌ കാര്‍മുകിലായ്‌,
ശക്തികളാകും സംഘടിതര്‍ബദല്‍
ശക്തികളായ്‌ വിധവര്‍ണ്ണങ്ങള്‍.

ജാതിവിഭാഗം,മതവും നാവും,
അധികാരം,സര്‍വ്വംസംവരണം!
ഇരുളും വാനം, ഉരുളുംതലകള്‍,
കരയുംജീവന്നുധിരും രുധിരം.

ചരിതം എഴുതും കൊടിതന്‍ വര്‍ണ്ണം
മരണംവിതറും കൊടുവാള്‍ത്തലകള്‍.
ശിഷ്യനുമുന്നില്‍ ഗുരുഹത്യ
പെറ്റമ്മയ്കഭിഷേകത്തിനു പുത്രനിണം.

അണികള്‍പിന്നക്രമികള്‍,പി-
ന്നണിയില്‍ കുത്സിതമസ്തകവും.
കൊടികള്‍,കോടകള്‍ കൃഷിഭൂമികളില്‍,
കോടതിന്യായം നീളേനീളേ.
പുകയുംവൈരം,പുറമെ പുഞ്ചിരി
പകയുമന്ധതസാക്ഷരത!!

മദ്യം,ഭീകര മാധ്യമ ഭരണം
മദ്ധ്യേ പൊതുജനം മൂകസാക്ഷി,
കറുത്തകനികള്‍ കടിച്ചുതൂങ്ങും
ഇരവിന്‍ സൂതരിവര്‍ വാവലുകള്‍
പരതിനടപ്പൂജനസേവനമായ്‌
മരണം കേരളനാടിനുനല്‍കും!!.

Thursday, April 24, 2008


തലകള്‍ ചിരിച്ചു കൊണ്ടേയിരിക്കുന്നുകണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്
‍ തുടര്ന്നുകൊന്ടേയിരിക്കുന്നുചിരിക്കുന്ന്തലകള്‍ വീഴുമ്പോള്‍ മുകളിലിരുന്നു ചില തലകള്‍ ചിരിക്കുന്നുപാര്‍ട്ടിഗ്രാമങ്ങളിലെ സോഷ്യലിസം.?പ്രതികരണമില്ലാത്ത സാംസ്കരികനായകര്‍.കൊടിയുടെ നിറമനുസരിച്ചു പ്രതികരിക്കുന്നവര്‍.പക്ഷം പിടിക്കുന്ന പത്രങ്ങള്‍, മാധ്യമങ്ങള്‍
ഭൂരിപക്ഷത്തിലെ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച്‌ ന്യൂനപക്ഷ പ്രീണനം ഉച്ചകോടിയിലെത്തിയിരിക്കുന്നു.

തലകള്‍ ചിരിച്ചു കൊണ്ടേയിരിക്കുന്നുകണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍

Wednesday, March 19, 2008

കേരളനാട്ടില്‍ അഥവ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന വിഷയങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നിഷ്‌ പക്ഷമായി നോക്കിക്കാണുകയാണിവിടെ ചെയ്യുന്നത്‌

।വിഷയം 1।രാഷ്ട്രീയ സ്ഥിതിഗതികള്‍।

വിഷയം 2। മതവും രഷ്ട്രീയവും

വിഷയം 3। രഷ്ട്രീയം, മതം,വിദ്യാഭ്യാസം

।വിഷയം 4। പ്രവാസകേരളീയര്

‍വിഷയം 5। പത്രവും മറ്റു മധ്യമങ്ങളും

വിഷയം 6। സര്‍ക്കാര്‍ സര്‍വീസ്‌

വിഷയം 7। സാമൂഹ്യ പ്രവര്‍ത്തനം / സേവനം